കല്യാണത്തണ്ടില്‍ മാലിന്യസംസ്‌കരണ കേന്ദ്രം സ്ഥാപിക്കാന്‍ നീക്കം: കട്ടപ്പന നഗരസഭക്കെതിരെ കേരള കോണ്‍ഗ്രസ് എം സമരത്തിന്: 25ന് നഗരസഭ ഓഫീസ് പടിക്കല്‍ ഉപവസിക്കും

കല്യാണത്തണ്ടില്‍ മാലിന്യസംസ്‌കരണ കേന്ദ്രം സ്ഥാപിക്കാന്‍ നീക്കം: കട്ടപ്പന നഗരസഭക്കെതിരെ കേരള കോണ്‍ഗ്രസ് എം സമരത്തിന്: 25ന് നഗരസഭ ഓഫീസ് പടിക്കല്‍ ഉപവസിക്കും

Mar 21, 2025 - 16:18
 0
കല്യാണത്തണ്ടില്‍ മാലിന്യസംസ്‌കരണ കേന്ദ്രം സ്ഥാപിക്കാന്‍ നീക്കം: കട്ടപ്പന നഗരസഭക്കെതിരെ കേരള കോണ്‍ഗ്രസ് എം സമരത്തിന്: 25ന് നഗരസഭ ഓഫീസ് പടിക്കല്‍ ഉപവസിക്കും
This is the title of the web page

ഇടുക്കി: നഗരസഭാപരിധിയിലെ വിനോദസഞ്ചാര കേന്ദ്രമായ കല്യാണത്തില്‍ കൂടിയാലോചനയില്ലാതെ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കേരള കോണ്‍ഗ്രസ് എം സമരത്തിലേക്ക്. 25ന് രാവിലെ 10 മുതല്‍ കട്ടപ്പന മണ്ഡലം കമ്മിറ്റി ഭാരവാഹികളും നഗരസഭ കൗണ്‍സിലര്‍ പി എം നിഷാമോളും നഗരസഭ ഓഫീസ് പടിക്കല്‍ ഉപവാസ സമരം നടത്തും. 31, 32 വാര്‍ഡുകളുടെ അതിര്‍ത്തി പ്രദേശമായ കല്യാണത്തണ്ടില്‍ റവന്യു വകുപ്പ് വിട്ടുനല്‍കിയ 60 സെന്റ് സ്ഥാപിക്കാനാണ് നഗരസഭ ഭരണസമിതി ഏകപക്ഷീയമായി തീരുമാനമെടുത്തത്. ഇക്കാര്യം വാര്‍ഡ് കൗണ്‍സിലര്‍മാരെ അറിയിച്ചിരുന്നില്ല. പ്ലാന്റ് സ്ഥാപിച്ചാല്‍ കല്യാണത്തണ്ടിലെ ടൂറിസത്തിന് തിരിച്ചടിയാകും. നിരവധി സഞ്ചാരികളാണ് ഇവിടെ ദിവസവും എത്തുന്നത്. കൂടാതെ, മേഖലയിലെ ശുദ്ധജല സ്രോതസുകള്‍ ഉള്‍പ്പെടെ മലിനമാക്കപ്പെടും. പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം നഗരസഭ ഉപേക്ഷിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ ഷാജി കൂത്തോടിയില്‍, നേതാക്കളായ ബെന്നി കല്ലൂപ്പുരയിടം, ബിനോയി മണിമല, ബിനീഷ് ചാണ്ടി, സാബു പുത്തന്‍വീട്ടില്‍, പി എം നിഷാമോള്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow