കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 65-ാമത് വാര്‍ഷികവും രക്ഷാകര്‍തൃ സമ്മേളനവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പും നടന്നു. കാഞ്ഞിരപ്പള്ളി രൂപത കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാ.ഡോമിനിക് അയിലൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സെന്റ് ജോര്‍ജ് ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ: നോബി വെള്ളാപ്പള്ളി പതാക ഉയര്‍ത്തി. സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ജോസ് മാത്യു പറപ്പള്ളില്‍ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കെ ജെ ജോസഫ് കോയിക്കല്‍, ഷാന്റി ജോസഫ്, മാത്തുക്കുട്ടി വര്‍ഗീസ്, കനകമ്മാള്‍ ജേക്കബ്, സോണി മോള്‍ ആന്റണി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ജെയ്ബി, പിടിഎ പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, പ്രിന്‍സിപ്പല്‍ മാണി കെ.സി., യു പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജുമോന്‍ ജേക്കബ്, എല്‍ പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ദീപു ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
What's Your Reaction?






