കോതമംഗലം താലൂക്കില്‍ കുടിവെള്ള ക്ഷാമം:  എഎപി സമരം നടത്തി 

കോതമംഗലം താലൂക്കില്‍ കുടിവെള്ള ക്ഷാമം:  എഎപി സമരം നടത്തി 

Jan 17, 2025 - 11:44
 0
കോതമംഗലം താലൂക്കില്‍ കുടിവെള്ള ക്ഷാമം:  എഎപി സമരം നടത്തി 
This is the title of the web page

ഇടുക്കി: കോതമംഗലം താലൂക്കില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചു. എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ് ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. കോതമംഗലം താലൂക്കിലെ മുഴുവന്‍ പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമെത്തുന്ന വെള്ളം  ഉപയോഗശൂന്യമാണ്. ഇത് മഞ്ഞപിത്തമടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടന്നുപിടിക്കുന്നതിന് കാരണമാകും. കീരംപാറ പഞ്ചായത്തിലെ പല വാര്‍ഡുകളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമ്പോള്‍, ഒരുജോലിയും ചെയ്യാത്ത താല്‍ക്കാലിക ജീവനക്കാരാണ് പഞ്ചായത്ത് ഭരണം നിയന്ത്രിക്കുന്നത്. 89 ദിവസം മാത്രം താല്‍ക്കാലികക്കാരെ നിയമിക്കാവു എന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തിയാണ് പഞ്ചായത്ത് ഭരണ സമിതിയുടെ ഈ പകല്‍ കൊള്ള. രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് നിലവിലെ ഭരണസമിതി  വന്‍ പരാജയമാണെന്നും കേരള സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കുന്ന  ജല്‍ജിവന്‍ മിഷന്‍  പദ്ധതി കേരള സര്‍ക്കാരിന്റെ  വിഹിതം കോടികള്‍ കുടിശിഖ വരുത്തി അവതാളത്തിലാക്കിയെന്നും  ജല അതോററ്റിയുടെ കാരാറുകാര്‍ക്കും  കോടികള്‍ കുടിശിഖയാണ്. തന്‍മൂലം കരാറുകാര്‍ ജല അതോററ്റി പ്രവര്‍ത്തികളില്‍ നിന്ന് മാറി നില്‍ക്കുന്ന സ്ഥിതിയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെതുക്കാം 1.71 ലക്ഷം കോടി എന്നത് ഇപ്പോള്‍ 4.29 ലക്ഷം കോടിയായി  മാര്‍ച്ച് മാസ മാവുമ്പോള്‍  ഇത് 4.71 ആകും എന്നാണ് സര്‍ക്കാര്‍ തന്നെ പറയുന്നത് എന്നും കെ.എസ് ഗോപിനാഥന്‍ പറഞ്ഞു. സാബു കുരിശിങ്കല്‍ ആധ്യക്ഷനായി. മാര്‍ കീരംപാറ മുഖ്യപ്രഭാഷണം നടത്തി. വനിത വിങ് പ്രസിഡന്റ് റെജി ജോര്‍ജ്, വിജോയി പുളിക്കല്‍, സുവര്‍ണ സന്തോഷ്, ഏല്യാസ് പി.വി, ജോസ് മാലിക്കുടി, ബോസ് കെ.സി, പിയേഴ്‌സന്‍ പി ഐസക്ക്, വില്‍സന്‍ വാരപ്പെട്ടി, ജേക്കമ്പ് വാരപ്പെട്ടി, കുഞ്ഞി തൊമ്മന്‍, ബാബു മാത്യു, ലാലു മാത്യു ,  മത്തായി പിച്ചക്കര, ചെറിയാന്‍ കീരംപാറ, ചന്ദ്രന്‍ കെ എസ്, ജോണ്‍ ജോസഫ്, ശാന്തമ്മ ജോര്‍ജ്,  തങ്കച്ചന്‍ കോട്ടപ്പടി, സജി തോമസ്, ബെന്നി പുതുക്കയില്‍, അഗസ്റ്റ്യന്‍ ജോര്‍ജ്, തോമസ് ചുണ്ടെക്കാട്ട് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow