രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് : കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 26 ന് : വോട്ടെടുപ്പിന് ഇനി 40 ദിനങ്ങള്‍

രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് : കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 26 ന് : വോട്ടെടുപ്പിന് ഇനി 40 ദിനങ്ങള്‍

Mar 16, 2024 - 18:19
Jul 6, 2024 - 19:07
 0
രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് : കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 26 ന് : വോട്ടെടുപ്പിന് ഇനി 40 ദിനങ്ങള്‍
This is the title of the web page

ഇടുക്കി: ലോക്‌സഭ തിരഞ്ഞെടുപ്പ് കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ച. വോട്ടെണ്ണല്‍ ജൂണ്‍ 4 ന്. നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഏപ്രില്‍ 4. സൂഷ്മ പരിശോധന ഏപ്രില്‍ 5 ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 8. ഏഴ് ഘട്ടമായി തിരഞ്ഞെടുപ്പ്. ഇന്ത്യയില്‍ 543 ലോക്‌സഭ മണ്ഡലങ്ങള്‍. 4 സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പും, 13 സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പും നടക്കും. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റും തുറക്കും. രാജ്യത്തിന്റെ അതിര്‍ത്തി മേഖലകളില്‍ ഡ്രോണ്‍ പരിശോധന നടത്തും. പത്ത് ലക്ഷം പോളിങ് സ്‌റ്റേഷന്‍. 85 വയസ് കഴിഞ്ഞാല്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള അവസരമൊരുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്ത് 96.8 കോടി വോട്ടര്‍മാരുള്ളതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പുരുഷ വോട്ടര്‍മാര്‍ 49.7 കോടിയും വനിതാ വോട്ടര്‍മാര്‍ 47.1 കോടിയും. 48,000 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും രാജ്യത്തുണ്ട്. 1.82 കോടി പേര്‍ കന്നി വോട്ടര്‍മാരാണ്. 19.74 കോടി പേര്‍ യുവജനങ്ങളാണ്. 88.4 ലക്ഷം പേര്‍ ഭിന്നശേഷിക്കാരും. 2.18 ലക്ഷം പേര്‍ നൂറുവയസിനു മുകളില്‍ പ്രായമുള്ളവരാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും പ്രവര്‍ത്തിക്കും. 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കും.

 

What's Your Reaction?

like

dislike

love

funny

angry

sad

wow