കട്ടപ്പന നഗരസഭയില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി
കട്ടപ്പന നഗരസഭയില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി
ഇടുക്കി: കട്ടപ്പന നഗരസഭയിലെ റിപ്പബ്ലിക് ദിനാഘോഷം ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. രരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക് എന്നത് ഭരണഘടന നിര്‍വചനം മാത്രമല്ലെന്നും ഒരു രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അതിരുകളാല്‍ കൂടിയാണ് നില്‍ക്കുന്നതെന്നും അത് ജനങ്ങള്‍ക്കിടയിലുള്ള പരസ്പര വിശ്വാസത്തിന്റെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ കൂടിയാണ് എന്നതും നാം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞുപോയ 77 വര്‍ഷങ്ങള്‍ ലോകത്തിന്റെ മുന്‍പന്തിയിലേക്ക് ഇന്ത്യയെ കൈപിടിച്ച് നടത്തിയ ഭരണാധികാരികള്‍ നമുക്ക് എന്നും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി, എക്‌സ് സര്‍വീസ് മെന്‍ ലീഗ് ഭാരവാഹികളായ ബാബു ജോസഫ്, ജോവിന്‍ സ്‌കറിയ, സാബു മാത്യു മുന്‍ നാവികസേന ഉദ്യോഗസ്ഥനും ഓസാനം സ്‌കൂളിലെ എന്‍സിസി പരിശീലകനുമായ ജോര്‍ജ് മണിയങ്ങാട്ട്, എന്‍സിസി കേഡറ്റുകള്‍, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്, വിവിധ സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?