പ്രതിപക്ഷം നുണപ്രചാരണം നടത്തുമ്പോള്‍ സര്‍ക്കാര്‍ വികസനം ചര്‍ച്ച ചെയ്യുന്നു: സി വി വര്‍ഗീസ്
പ്രതിപക്ഷം നുണപ്രചാരണം നടത്തുമ്പോള്‍ സര്‍ക്കാര്‍ വികസനം ചര്‍ച്ച ചെയ്യുന്നു: സി വി വര്‍ഗീസ്
ഇടുക്കി: പ്രതിപക്ഷം നുണപ്രചാരണം നടത്തുമ്പോള്‍ സര്‍ക്കാര്‍ വികസനം ചര്‍ച്ച ചെയ്യുന്നുവെന്ന് സി വി വര്‍ഗീസ്. സിപിഐഎം നയവിശദീകരണ യോഗം കട്ടപ്പന വള്ളക്കടവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ച് നുണപ്രചാരണം നടത്തുമ്പോള്‍, പിണറായി സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കി ജനങ്ങളുമായി വികസനം ചര്‍ച്ച ചെയ്ത് മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിനും രാജ്യത്തിനും മാതൃകയായി കേരളം മുന്നേറി. മതനിരപേക്ഷത സംരക്ഷിച്ച് അഴിമതി രഹിത സംസ്ഥാനമാക്കി മാറ്റി. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കി. ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തലം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും വികസന മുന്നേറ്റം സൃഷ്ടിച്ചു.
അതേസമയം കോണ്‍ഗ്രസും യുഡിഎഫും പ്രളയങ്ങള്‍ ഉണ്ടാകുമ്പോള്‍ ഫണ്ട് പിരിവുനടത്തി ജനത്തെ കബളിപ്പിക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പോലെയുള്ള കൊടുംക്രിമിനലുകളെ സംരക്ഷിക്കുന്നു. കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് കനഗേലു തന്നെ വ്യക്തമാക്കിയിട്ടും പ്രതിപക്ഷം ചില പുകമറകള്‍ സൃഷ്ടിക്കുകയാണ്. ഭൂപതിവ് നിയമ ഭേദഗതി ചട്ടം യാഥാര്‍ഥ്യമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിച്ചുവരികയാണ്. കട്ടപ്പനയില്‍ ഉള്‍പ്പെടെ ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കാന്‍ ഉത്തരവ് പുറത്തിറക്കി. ജില്ലയിലുള്‍പ്പെടെ നിര്‍മാണ നിയന്ത്രണം പിന്‍വലിക്കാന്‍ അടിയന്തര നടപടി ഉണ്ടാകുമെന്നും ഇക്കാര്യത്തില്‍ ജില്ലയിലെ എല്‍ഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതായും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സി വി വര്‍ഗീസ് പറഞ്ഞു. ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ഫൈസല്‍ ജാഫര്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ പൊന്നമ്മ സുഗതന്‍, സി ആര്‍ മുരളി, നിയാസ് അബു, സൗത്ത് ലോക്കല്‍ സെക്രട്ടറി ലിജോബി ബേബി, നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി സിജോ മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?