ഫിലമെന്റ് കലാസാഹിത്യ വേദി ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഫിലമെന്റ് കലാസാഹിത്യ വേദി ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഇടുക്കി: കേരളത്തിന്റെ കലാസാഹിത്യ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഫിലമെന്റ് കലാസാഹിത്യ വേദിയുടെ ഇടുക്കി ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രിയ വിജീഷ്(പ്രസിഡന്റ്), സല്‍മ ശ്യാം(സെക്രട്ടറി), ജോര്‍ജ് മാണി, പി ആര്‍ ശ്രീജിത്ത്((വൈസ് പ്രസിഡന്റുമാര്‍), മിനി മോഹനന്‍, അഭിലാഷ് എ എസ്(ജോയിന്റ് സെക്രട്ടറിമാര്‍), എം ടി മോഹനന്‍, രാജേഷ് കെ ബി, സുലോചന രാജന്‍, രജനി വാകവയലിൽ(കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. ഫിലമെന്റ് കലാ സാഹിത്യ വേദി ഇതിനോടകം തന്നെ സംഘടനയിലെ സാഹിത്യകാരന്‍മാരുടെ നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കൂടാതെ ഹ്രസ്വചിത്രങ്ങള്‍, സംഗീത ആല്‍ബങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയും ചിത്രീകരിച്ച് സംപ്രേഷണം ചെയ്തുവരുന്നു.
What's Your Reaction?






