കട്ടപ്പന വെട്ടിക്കുഴക്കവല സെന്റ് കാതറിന്‍ കൂട്ടായ്മയിലെ ജപമാല സമാപിച്ചു
കട്ടപ്പന വെട്ടിക്കുഴക്കവല സെന്റ് കാതറിന്‍ കൂട്ടായ്മയിലെ ജപമാല സമാപിച്ചു

ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവല സെന്റ് കാതറിന്‍ കൂട്ടായ്മയിലെ വീടുകളില്‍ നടത്തിവന്ന ജപമാല സമാപിച്ചു. പൊരുന്നോലിപ്പടിയില്‍നിന്ന് ആരംഭിച്ച സമാപന റാലിയില്‍ നിരവധിപേര്‍ പങ്കെടുത്തു. കളപ്പുരയില്‍ തോമസിന്റെ ഭവനത്തില്‍നടന്ന സമാപന പ്രാര്‍ഥനയില്‍ വികാരി മോണ്‍. അബ്രഹാം പുറയാറ്റ് വചനസന്ദേശം നല്‍കി. കൂട്ടായ്മ പ്രസിഡന്റ് തോമസ് കളപ്പുര, സിസ്റ്റര്‍ ജോവിന, ഉല്ലാസ് തുണ്ടത്തില്‍, റോബിന്‍ കോട്ടക്കുഴി, അഭിലാഷ് കുളമാക്കല്‍, സിജോ ഈഴക്കുന്നേല്‍, സിബി കിഴക്കേല്‍, തങ്കച്ചന്‍ പൊരുന്നോലി, വിജി ഐസക്ക് ചിറക്കടവില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജപമാലയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
What's Your Reaction?






