റാങ്ക് തിളക്കത്തില്‍ കട്ടപ്പന സ്വദേശിനി നൂപ അനൂപ്: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അനുമോദിച്ചു
റാങ്ക് തിളക്കത്തില്‍ കട്ടപ്പന സ്വദേശിനി നൂപ അനൂപ്: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അനുമോദിച്ചു

ഇടുക്കി: എംജി സര്‍വകലാശാല ബി.എസ്.സി. കണക്ക് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി കട്ടപ്പന ഗവ. കോളേജിലെ നൂപ അനൂപ് നേട്ടത്തിന്റെ നെറുകയില്‍. കട്ടപ്പന സുവര്‍ണഗിരി വീരശേരിത്തറയില്‍ അനൂപ് സത്യന്റെ മകളാണ്. കുട്ടിക്കാലം മുതല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന നൂപ പത്താംക്ലാസ് വരെ വെള്ളയാംകുടി നിര്‍മല്‍ജ്യോതി സ്‌കൂളിലും പ്ലസ്ടു വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളിലുമാണ് പഠിച്ചത്. ഗവ. കോളേജില്‍ ബി.എസ്.സി കണക്കിന് ചേര്‍ന്നപ്പോള്‍ മുതല്‍ റാങ്ക് മുന്നില്‍കണ്ടിരുന്നു. സിവില്‍ സര്‍വീസാണ് നൂപയുടെ ലക്ഷ്യം. അച്ഛന്‍ അനൂപ് സത്യന്‍ ദേശീയ, സംസ്ഥാന കായികമേളകളില്‍ മെഡല്‍ ജേതാവാണ്. വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളിലാണ് ഇദ്ദേഹവും പഠിച്ചിരുന്നത്. ഇളയ സഹോദരി നിയയും സഹോദരനും നകുലനും ഇതേ സ്‌കൂളില്‍ എട്ട്, ആറ് ക്ലാസുകളില്‍ പഠിക്കുന്നു.കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ നൂപയെ വീട്ടിലെത്തി അനുമോദിച്ചു. നൂപ കട്ടപ്പനയുടെ അഭിമാനമാണെന്ന് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എം കെ തോമസ് പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, ട്രഷറര്‍ കെ പി ബഷീര്‍, നഗരസഭ കൗണ്‍സിലര്‍ ഷമേജ് കെ ജോര്‍ജ്, ബൈജു എബ്രഹാം, അനില്‍ പുനര്‍ജനി, സണ്ണി ജെയിംസ്, റെജി ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






