യുവമോര്‍ച്ച കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി
യുവമോര്‍ച്ച കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി

ഇടുക്കി: ഏറ്റുമാനൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ പ്രകടനം നടത്തി. മന്ത്രി വി എന്‍ വാസവന്റെ കോലം കത്തിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അര്‍ജുന്‍ വിഎസ് ഉദ്ഘാടനംചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അനന്തു മാങ്കാട്ടില്‍ അധ്യക്ഷനായി. ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത് ശശി, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഗൗതം കൃഷ്ണ ജെ. എന്നിവര്‍ സംസാരിച്ചു. നേതാക്കളായ ലീന രാജു, രാഹുല്‍ സുകുമാരന്‍, ശരത് ചെമ്പകശേരി, വിഷ്ണു പ്രസാദ്, പി എന്‍ പ്രസാദ്, രതീഷ് പി എസ്, ജിന്റോ, ജിജു മോനായി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






