സത്രം എയര്‍സ്ട്രിപ്പിന്റെ ഭൂമി റിസര്‍വ് വനമാക്കി സര്‍ക്കാര്‍ വഞ്ചിച്ചു: ഡീന്‍ കുര്യാക്കോസ് എംപി

സത്രം എയര്‍സ്ട്രിപ്പിന്റെ ഭൂമി റിസര്‍വ് വനമാക്കി സര്‍ക്കാര്‍ വഞ്ചിച്ചു: ഡീന്‍ കുര്യാക്കോസ് എംപി

Nov 5, 2025 - 16:52
 0
സത്രം എയര്‍സ്ട്രിപ്പിന്റെ ഭൂമി റിസര്‍വ് വനമാക്കി സര്‍ക്കാര്‍ വഞ്ചിച്ചു: ഡീന്‍ കുര്യാക്കോസ് എംപി
This is the title of the web page

ഇടുക്കി: നിര്‍ദിഷ്ട സത്രം എയര്‍സ്ട്രിപ്പിന്റെ ഭൂമിയും പട്ടയഭൂമിയും എല്‍ഡിഎഫ് റിസര്‍വ് വനമാക്കിയതായി ഡീന്‍ കുര്യാക്കോസ് എംപി. റിസര്‍വ് വനത്തില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ നിര്‍മാണം മുടങ്ങിയ എയര്‍സ്ട്രിപ്പ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഈ വിജ്ഞാപനം റദ്ദാക്കി ഈ പ്രദേശം റവന്യൂ ഭൂമിയായി നിലനിര്‍ത്തിയില്ലങ്കില്‍ എയര്‍ സ്ട്രിപ്പിന്റെ പ്രവര്‍ത്തനം മുടങ്ങിപ്പോകും. എയര്‍ സ്ട്രിപ്പിന് അനുവദിച്ച 12 ഏക്കര്‍ ഭൂമിക്ക് പുറമെ അപ്രോച്ച് റോഡിനും റണ്‍വേയുടെ വിസ്തൃതി വര്‍ധിപ്പിക്കാനുമായി 2.6 ഹെക്ടര്‍ ഭൂമി അധികമായി ആവശ്യപ്പെടുമ്പോഴാണ് ഈമേഖല റിസര്‍വ് വനമാക്കിയത്. ഇത് വീണ്ടെടുക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകളും വീടുകളും റിസര്‍വ് വനത്തിന്റെ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടയ/കൈവശഭൂമികളും സര്‍ക്കാര്‍ വിവിധ വികസന പദ്ധതികള്‍ക്ക് അനുവദിച്ച ഭൂമിയും ഉള്‍പ്പടെ 54,000 ഏക്കര്‍ റവന്യു ഭൂമിയാണ് ഇടതുസര്‍ക്കാര്‍ ജില്ലയില്‍ വനമാക്കിമാറ്റിയത്. വനവിസ്തൃതി വര്‍ധിപ്പിച്ച് ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ആസൂത്രിതനീക്കമാണ്. ജില്ലയിലെ ഇടതുപക്ഷ നേതാക്കളും ജനപ്രതിനിധികളും ഒത്താശ ചെയ്യുന്നു. വള്ളക്കടവ് ഉള്‍പ്പെടെയുള്ള റിസര്‍വ് വനങ്ങളുടെ കരട് വിഞാപനങ്ങള്‍ റദ്ദാക്കി ഇവിടം റവന്യു ഭൂമിയായി നിലനിര്‍ത്താന്‍ നടപടിവേണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow