പാറേമാവ് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ വീല്‍ചെയറും സ്ട്രക്ചറുമില്ല: രോഗികള്‍ വലയുന്നു
പാറേമാവ് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ വീല്‍ചെയറും സ്ട്രക്ചറുമില്ല: രോഗികള്‍ വലയുന്നു

ഇടുക്കി: പാറേമാവ് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ വീല്‍ചെയറും സ്ട്രക്ചറും ഇല്ലാതെ രോഗികള്‍ ബുദ്ധിമുട്ടുന്നു. കിടപ്പുരോഗികളാണ് ഏറെ വലയുന്നത്. ഭാരതീയ ചികിത്സാ വകുപ്പിന്റെയും, ആശുപത്രി മാനേജ്‌മെന്റിന്റെയും അനാസ്ഥയാണ് ഉപകരണങ്ങള്‍ ഇല്ലാത്തതിന് കാരണം. ആകെയുള്ള ഒരു വീല്‍ചെയറും സ്ട്രക്ച്ചറും കാലപ്പഴക്കം മൂലം യഥാസമയം പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയാത്ത സാഹചര്യമാണ്. ആശുപത്രിയില്‍ നിരവധി പടിക്കെട്ടുകള്‍ ഉള്ളതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇത് ഏറെ ബുദ്ധിമുട്ട് സ്യഷ്ടിക്കുന്നു. അടിയന്തിരമായി ആശുപത്രിക്ക് വീല്‍ചെയര്‍ സ്‌ട്രെച്ചറും നല്‍കണമെന്ന ആവശ്യം ശക്തമാണ്.
What's Your Reaction?






