ജില്ലയിലെ ഭൂപ്രശ്‌ന പരിഹാരം അട്ടിമറിക്കാന്‍ നീക്കം: ഡിവൈഎഫ്‌ഐ യുവജന പ്രതിരോധം 7ന് കട്ടപ്പനയില്‍
ജില്ലയിലെ ഭൂപ്രശ്‌ന പരിഹാരം അട്ടിമറിക്കാന്‍ നീക്കം: ഡിവൈഎഫ്‌ഐ യുവജന പ്രതിരോധം 7ന് കട്ടപ്പനയില്‍

ഇടുക്കി: സിപിഐഎമ്മിനെയും ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനെയും അപകീര്‍ത്തിപ്പെടുത്താനും ജില്ലയിലെ ഭൂപ്രശ്‌ന പരിഹാരം അട്ടിമറിക്കാനുമുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി 7ന് വൈകിട്ട് 4ന് കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയത്തില്‍ യുവജന പ്രതിരോധം സംഘടിപ്പിക്കും. 18-ാം വയസില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച് 45 വര്‍ഷക്കാലം ജില്ലയിലെ രാഷ്ട്രീയ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചും ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടുമാണ് സി വി വര്‍ഗീസ് മുന്നോട്ടുപോകുന്നത്. പാര്‍ട്ടി ചുമതലകള്‍ക്ക് പുറമേ കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം തങ്കമണി സഹകരണ ആശുപത്രി സ്ഥാപകന്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഈകാലയളവില്‍ രാഷ്ട്രീയ എതിരാളികള്‍ക്കുപോലും അഴിമതി ആരോപണം ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാലിപ്പോള്‍ നടക്കുന്ന അപവാദ പ്രചാരണങ്ങളുടെ ലക്ഷ്യമെന്താണെന്ന് ജനം തിരിച്ചറിഞ്ഞു. ജില്ലാ സെക്രട്ടറിയായതുമുതല്‍ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാനും എല്‍ഡിഎഫിനെ ഒറ്റക്കെട്ടായി അണിനിരത്താനും ഇടപെടല്‍ നടത്തിവരുന്നു.
ജില്ലയിലെ പ്രശ്ന പരിഹാരത്തിനായി സിപിഐ എം നേതൃത്വത്തില്‍ ആയിരക്കണക്കിന് ആളുകളെ അണിനിരത്തി കാല്‍നട ജാഥ നടത്തി. ചട്ടം ഭേദഗതി ചെയ്ത ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നപ്പോള്‍ തിരുവനന്തപുരത്ത് രാജ്ഭവന് മുമ്പില്‍ സമരവും സംഘടിപ്പിച്ച് പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സി വി വര്‍ഗീസാണ്. ഭൂപതിവ് ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുമ്പോള്‍ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. മക്കളുടെ ബിസിനസിന്റെ പേരില്‍ പുകമറ സൃഷ്ടിച്ച് അദ്ദേഹത്തെയും പാര്‍ട്ടിയേയും തകര്‍ക്കാനുള്ള ശ്രമം വിലപ്പോകില്ല. നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിലും അന്വേഷിക്കാമെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കട്ടെ എന്നുമാണ് പാര്‍ട്ടിയും ജില്ലാ സെക്രട്ടറിയും പരസ്യമായി നിലപാട് സ്വീകരിച്ചത്. കാര്‍ബണ്‍ ഫണ്ട് കൈക്കലാക്കി ജീവിക്കുന്ന ചില കപട പരിസ്ഥിതിവാദികളും ചില ഉദ്യോഗസ്ഥരും ചില മാധ്യമങ്ങളും ജില്ലയിലെ ഭൂപ്രശ്നം പരിഹരിക്കപ്പെടാതിരിക്കാന്‍ നടത്തുന്ന ഗൂഢനീക്കങ്ങളാണ് ഇതിനുപിന്നിലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍, പ്രസിഡന്റ് എസ് സുധീഷ്, ജില്ലാ സെക്രട്ടറിയേറ്റംഗം ഫൈസല്‍ ജാഫര്‍, ജില്ലാ കമ്മിറ്റിയംഗം ജോബി എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






