കട്ടപ്പന വള്ളക്കടവ് തൂങ്കുഴി മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം: സിപിഐ കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ് നിവേദനം നല്‍കി
കട്ടപ്പന വള്ളക്കടവ് തൂങ്കുഴി മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം: സിപിഐ കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ് നിവേദനം നല്‍കി

ഇടുക്കി: കട്ടപ്പന വള്ളക്കടവ് തൂങ്കുഴി മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ് നിവേദനം നല്‍കി. വേനല്‍ കനത്തതോടെ പ്രദേശത്തെ 52ലേറെ കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്. പ്രദേശത്ത് കുഴല്‍ കിണര്‍ ഉണ്ടെങ്കിലും വേനല്‍ കനക്കുമ്പോള്‍ അതില്‍ നിന്ന് വെള്ളം ലഭിക്കാറില്ല. വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യത. അങ്ങനെ വന്നാല്‍ പ്രദേശത്തെ കുടുംബങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാകും. ഇത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. വിഷയത്തില്‍ മന്ത്രി റോഷി അഗസ്റ്റിനും നിവേദനം സമര്‍പ്പിക്കാന്‍ തയാറെടുക്കുകയാണ് ഇവര്‍. ഇതോടെ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് ഉടന്‍തന്നെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
What's Your Reaction?






