വെള്ളത്തൂവലില്‍ കാട്ടാനക്കൂട്ടം കൃഷിയിടങ്ങള്‍ നശിപ്പിച്ചു
വെള്ളത്തൂവലില്‍ കാട്ടാനക്കൂട്ടം കൃഷിയിടങ്ങള്‍ നശിപ്പിച്ചു

ഇടുക്കി: വെള്ളത്തൂവല്‍ സൗത്ത് കത്തിപ്പാറ മേഖലയില്‍ നിരവധി കുടുംബങ്ങളുടെ കൃഷിയിടങ്ങള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചു. വരകുകാലായില്‍ ഷാജി, തെക്കേകര സാറാക്കുട്ടി േേബബി, പെരുന്നിലത്ത് സാജു എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശനഷ്ടം. വേനല്‍ രൂക്ഷമായതോടെ കൈതച്ചാല്‍ വനമേഖലയില്‍നിന്ന് ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന ആനകള്‍ ഭീഷണിയായി മാറുന്നു. വനാതിര്‍ത്തിയില്‍ കിടങ്ങ് നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ വന്യജീവി ആക്രമണം തടയാന്‍ കഴിയൂ. ഇതിനായി മൂന്നുവര്‍ഷംമുമ്പ് ഈ വനമേഖലയുടെ അതിര്‍ത്തിയില്‍ വനംവകുപ്പ് കിടങ്ങ് നിര്‍മാണം ആരംഭിച്ചെങ്കിലും പൂര്‍ത്തിയായില്ല. 850 മീറ്റര്‍ കൂടി പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ കാട്ടുമൃഗങ്ങളുടെ ശല്യം പൂര്‍ണമായി തടയാനാകൂ.
What's Your Reaction?






