പീരുമേട് മണ്ഡലത്തിലെ 4 പഞ്ചായത്തുകളില്‍ ബിജെപി സ്ഥാനാര്‍ഥികളായി
പീരുമേട് മണ്ഡലത്തിലെ 4 പഞ്ചായത്തുകളില്‍ ബിജെപി സ്ഥാനാര്‍ഥികളായി
ഇടുക്കി: ബിജെപി പീരുമേട് നിയോജക മണ്ഡലത്തിലെ പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി, ചക്കുപള്ളം പഞ്ചായത്തുകളിലെ 45 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. രണ്ടാംഘട്ടത്തില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കാനാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍, സൗത്ത് ജില്ലാ പ്രസിഡന്റ് വിസി വര്‍ഗീസ് എന്നിവരുടെ സാന്നിധ്യത്തില്‍ പീരുമേട് മണ്ഡലം പ്രസിഡന്റ് സനീഷ് കൊമ്പറമ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ മുന്നണി ഇത്തവണ ഇടുക്കിയില്‍ മത്സരത്തിന് ഇറങ്ങുന്നത് വലിയ പ്രതീക്ഷയോടെയാണെന്നും വികസനവും വിശ്വാസ സംരക്ഷണവുമാണ് ബിജെപിയുടെ ആശയമെന്നും വി സി വര്‍ഗീസ് പറഞ്ഞു. ആണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ കുമാര്‍, സുനില്‍ കുരുവിക്കാട്ട്, ജില്ലാ ട്രഷറര്‍ അമ്പിളി രാജു, സംസ്ഥാന കൗണ്‍സിലംഗം അംബിയില്‍ മുരുകന്‍, സോണി ഇളപ്പുങ്കല്‍, പി ആര്‍ മോഹന്‍ദാസ് എന്നിവരും പങ്കെടുത്തു.
What's Your Reaction?

