കട്ടപ്പന-പുളിയന്‍മല റോഡില്‍ സൂചന ബോര്‍ഡുകളില്ല: വാഹനയാത്രികര്‍ക്ക് ദുരിതം
കട്ടപ്പന-പുളിയന്‍മല റോഡില്‍ സൂചന ബോര്‍ഡുകളില്ല: വാഹനയാത്രികര്‍ക്ക് ദുരിതം
ഇടുക്കി: ശബരിമല മണ്ഡലകാലം അടുത്തിട്ടും തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ കട്ടപ്പന മുതല്‍-പുളിയന്‍മല വരെ സൂചനാ ബോര്‍ഡുകളില്ലാത്തത് വാഹന യാത്രികര്‍ക്ക് ഭീഷണിയാകുന്നു. ഇതോടൊപ്പം റോഡിന്റെ നവീകരണവും ആരംഭിച്ചിട്ടില്ല. കുറച്ചുനാളുകള്‍ക്ക് മുമ്പ് തകര്‍ന്ന ഭാഗങ്ങള്‍ ടാര്‍ ചെയ്തിരുന്നെങ്കിലും ഇവയെല്ലാം തകര്‍ന്നു. കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡ് കൂടുതല്‍ തകരുകയും ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും ചെയ്യും. മണ്ഡലകാലത്തിന്റെ ആരംഭം മുതല്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് അയ്യപ്പഭക്തര്‍ ഇതുവഴി കടന്നുവരും. കയറ്റിറക്കം കൂടുതലുള്ള പുളിയന്മല മുതല്‍ പാറക്കടവ് വരെയുള്ള ഭാഗത്ത് റോഡിന്റെ വീതി കുറവും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനയാത്രികര്‍ക്ക് പ്രതിസന്ധിയാകുന്നുണ്ട്. കട്ടപ്പന പാറക്കടവില്‍നിന്ന് കട്ടപ്പന ബൈപ്പാസിലേക്ക് തിരിയുന്ന ഭാഗത്ത് സൂചന ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കി സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?

