കെവിവിഇഎസ് വ്യാപാരോത്സവ്: 2026ലെ ആദ്യ ദ്വൈവാര നറുക്കെടുപ്പ് പൂപ്പാറയില്‍ നടത്തി
കെവിവിഇഎസ് വ്യാപാരോത്സവ്: 2026ലെ ആദ്യ ദ്വൈവാര നറുക്കെടുപ്പ് പൂപ്പാറയില്‍ നടത്തി
ഇടുക്കി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടത്തുന്ന ജില്ലാ വ്യാപരോത്സവ് 2026ന്റെ ആദ്യ ദ്വൈവാര നറുക്കെടുപ്പ് നടത്തി. ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിന്റെ ആദ്യ നറുക്കെടുപ്പ് പ്രസിഡന്റ് പി ജെ ജോണ്‍സണ്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന യോഗം പൂപ്പാറയില്‍ ജില്ലാ സെക്രട്ടറി റോയി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സമ്മാന പെരുമഴ സ്വീകരിക്കാന്‍ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കണമെന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് ഉപഭോക്താക്കള്‍ സമ്മാന കുപ്പണ്‍ ചോദിച്ചുവാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നിയോജക മണ്ഡലത്തിലേയും വിവിധ കേന്ദ്രങ്ങളായ വണ്ണപ്പുറം, ഏലപ്പാറ, പൂപ്പാറ, കഞ്ഞിക്കുഴി,അടിമാലി തുടങ്ങിയ കേന്ദ്രങ്ങളിലാണ് നറുക്കെടുപ്പ് നടന്നത്. ബംമ്പര്‍ സമ്മാനം ഇന്നോവ ക്രിസ്റ്റ കാറും, രണ്ടാം സമ്മാനം അഞ്ച്
നിയോജക മണ്ഡലങ്ങളില്‍ ഓരോ മാരുതി ആള്‍ട്ടോ കാറുകളും പ്രതിമാസ നറുക്കെടുപ്പില്‍ ടീവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവയും ദ്വൈവാര നറുക്കെടുപ്പില്‍ മിക്‌സി, പ്രഷര്‍ കുക്കര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളുമാണ് നല്‍കിവരുന്നത്.
മാര്‍ച്ച് 30 നാണ് സമ്മാന ഉത്സവം പദ്ധതി സമാപിക്കുന്നത്. പൂപ്പാറ യൂണിറ്റ് പ്രസിഡന്റ് ജോയി ജോസഫ്, ജില്ലാ ഓര്‍ഗനൈസര്‍ സിബി കൊച്ചുവള്ളാട്ട്, യൂത്ത് വിങ് പ്രസിഡന്റ് സലിം വി എസ്, സജീവ് ആര്‍ നായര്‍, മഹേഷ്, തങ്കച്ചന്‍ ആലപുരക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?