മുരിക്കാശേരിയില്‍ അരങ്ങുണരും: 5 നാള്‍ കലയുടെ കേളികൊട്ട്: റവന്യു ജില്ലാ കലോത്സവം 17 മുതല്‍
മുരിക്കാശേരിയില്‍ അരങ്ങുണരും: 5 നാള്‍ കലയുടെ കേളികൊട്ട്: റവന്യു ജില്ലാ കലോത്സവം 17 മുതല്‍
ഇടുക്കി: കുടിയേറ്റ, കാര്‍ഷിക മേഖലയായ മുരിക്കാശേരിയില്‍ അഞ്ച് നാള്‍ കലയുടെ കേളികൊട്ടുയരും. റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം 17 മുതല്‍ 21 വരെ മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനവേദിയായി നടക്കും. 17ന് രാവിലെ 10ന് മുരിക്കാശേരി ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു ഫ്‌ളാഗ് ഓഫ് ചെയ്യും. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അണിനിരക്കും. പരമ്പരാഗത കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, പഞ്ചവാദ്യം, ശിങ്കാരിമേളം, തിരുവാതിര, ഫ്‌ളോട്ടുകള്‍ എന്നിവ വര്‍ണാഭമാക്കും. 11ന് റോഷി അഗസ്റ്റിന്‍ കലോത്സവം ഉദ്ഘാടനംചെയ്യും. ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ മുഖ്യപ്രഭാഷണം പ്രഭാഷണം നടത്തും.
7 ഉപജില്ലകളില്‍നിന്നായി 3500ലേറെ വിദ്യാര്‍ഥികള്‍ 97 ഇനങ്ങളിലായി മത്സരിക്കും. 11 വേദികളിലായി മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. 18ന് രചന, വാദ്യോപകരണ മത്സരങ്ങളും അറബിക് കലോത്സവവും നടക്കും. വാത്തിക്കുടി പഞ്ചായത്തംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ അധ്യാപക സംഘടനാ ഭാരവാഹികള്‍, പിടിഎ കമ്മിറ്റി തുടങ്ങിയവര്‍ കലോത്സവ നടത്തിപ്പില്‍ പങ്കാളികളാകും. വാര്‍ത്താസമ്മേളനത്തില്‍ സിബിച്ചന്‍ തോമസ്, ജിജിമോള്‍ മാത്യു, ഷാജിമോന്‍ കെ ആര്‍, അജിത്ത് അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

