യുഡിഎഫ് കട്ടപ്പന മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റിയുടെ വികസന വിളംബര ജാഥ ഇന്ന് സമാപിക്കും
യുഡിഎഫ് കട്ടപ്പന മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റിയുടെ വികസന വിളംബര ജാഥ ഇന്ന് സമാപിക്കും
ഇടുക്കി: യുഡിഎഫ് കട്ടപ്പന മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റിയുടെ വികസന വിളംബര ജാഥ ശനിയാഴ്ച സമാപിക്കും. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ സിജു ചക്കുംമൂട്ടില്‍, കണ്‍വീനര്‍ ജോയി കുടക്കച്ചിറ എന്നിവര്‍ നയിക്കുന്ന ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. നൂറുകണക്കിനാളുകള്‍ യോഗങ്ങളില്‍ പങ്കെടുത്തു. ആദ്യദിവസത്തെ സമാപന സമ്മേളനം നഗരസഭ മുന്‍ ചെയര്‍മാന്‍ ജോണി കുളംപള്ളി ഉദ്ഘാടനംചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കള്‍, അഡ്വ. കെ ജെ ബെന്നി, തോമസ് പെരുമന, ഷാജന്‍ എബ്രഹാം, അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍, ഷിബു പുത്തന്‍പുരയ്ക്കല്‍, ശശിധരന്‍ താഴാേശരില്‍, ജിതിന്‍ ഉപ്പുമാക്കല്‍, പ്രശാന്ത് രാജു, ജിജി ചേലക്കാട്ട്, ഷാജി ഓലിക്കല്‍, ജോയി പടിഞ്ഞാറെക്കുറ്റ്, അലന്‍സി മനോജ്, റിന്റോ സെബാസ്റ്റ്യന്‍, ജെയിംസ് ഏത്തക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?

