നീലക്കുറിഞ്ഞി ജൈവവൈവിദ്യ പഠനോത്സവം: കട്ടപ്പനയില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു
നീലക്കുറിഞ്ഞി ജൈവവൈവിദ്യ പഠനോത്സവം: കട്ടപ്പനയില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു

ഇടുക്കി: നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനും വിദ്യാഭ്യാസ വകുപ്പുംചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി നീലക്കുറിഞ്ഞി ജൈവവൈവിദ്യ പഠനോത്സവം കട്ടപ്പനയില്‍ നടത്തി. ഇതിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരം നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു. നീലക്കുറിഞ്ഞി ജൈവവൈവിദ്യാ വിജ്ഞാന കേന്ദ്രത്തിന്റെ കമ്മ്യൂണിറ്റി തല പരിപാടികളുടെ ഭാഗമായി ജൈവ വൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി 7,8,9 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി മെയ് 16, 17, 18 തീയതികളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അടിമാലി നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രം, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ്. കോര്‍പ്പറേഷന്‍, ബ്ലോക്ക് തലങ്ങളിലും തുടര്‍ന്ന് ജില്ലാതലങ്ങളിലും നടത്തുന്ന ക്വിസ് മത്സരങ്ങളില്‍ വിജയിച്ചുവരുന്നവര്‍ക്ക്് സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഇതിന്റെ ഭാഗമായിട്ടുള്ള ബ്ലോക്ക് തല ക്വിസ് മത്സരമാണ് കട്ടപ്പന നഗരസഭ ഓഡിറ്റോറിയത്തില്‍ നടത്തിയത്. മത്സരത്തില്‍ വിദ്യാര്‍ഥികളായ ഹൃദ്യാ വിനോ ഒന്നാം സ്ഥാനവും അമൃതാ ബിജു രണ്ടാം സ്ഥാനവും ദൃശ്യാപ്രകാശ് മൂന്നാം സ്ഥാനവും ആര്‍ദ്രമോള്‍ നാലാം സ്ഥാനവും നേടി ജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭാ കൗണ്‍സിലര്‍ പ്രശാന്ത് രാജു അധ്യക്ഷനായി. അധ്യാപിക സിനി മാത്യു, ഹരിത കേരളം മിഷന്‍ ജില്ലാ കോഃഓര്‍ഡിനേറ്റര്‍ ഡോ. അജയ് പി കൃഷ്ണ, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത്, കെഎസ്ഡബ്ലിയു എം പി പ്രതിനിധി ജെറിന്‍ മാത്യു, ശുചിത്വ മിഷന്‍ യങ് പ്രൊഫഷണല്‍ പ്രവീണ, ഹരിത കേരളം മിഷന്‍ ബ്ലോക്ക് റിസോര്‍സ് പേഴ്‌സണ്‍ എബി വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാതല മത്സരം 29ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
What's Your Reaction?






