എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് സൊസൈറ്റി രാജാക്കാട് ശാഖ ഉദ്ഘാടനം 27ന്
എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് സൊസൈറ്റി രാജാക്കാട് ശാഖ ഉദ്ഘാടനം 27ന്

ഇടുക്കി: കട്ടപ്പന എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രാജാക്കാട് ശാഖ 27ന് ഉച്ചകഴിഞ്ഞ് 3ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. സൊസൈറ്റിയുടെ മൂന്നാമത്തെ ബ്രാഞ്ചാണ് രാജാക്കാട് പ്രവര്‍ത്തനമാരംഭിക്കുന്നത്. 2019ല്‍ രാജാക്കാട് ആരംഭിച്ച എക്സ്റ്റന്‍ഷന്‍ കൗണ്ടറാണ് ഇപ്പോള്‍ ബ്രാഞ്ചായി ഉയര്‍ത്തപ്പെടുന്നത്. സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ്ജുകുട്ടി എം വി യുടെ അധ്യക്ഷനാകും. എം എം മണി എംഎല്‍എ മുഖ്യപ്രഭാഷണവും ഇടുക്കി രൂപതാ വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ അനുഗ്രഹ പ്രഭാഷണവും നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി എം ടി പ്രഥമ നിക്ഷേപ സ്വീകരണവും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ റൈനു തോമസ് ഗോള്‍ഡ് ലോണ്‍ വിതരണ ഉദ്ഘാടനവും സൊസൈറ്റി മുന്‍ പ്രസിഡന്റ് വി ഡി അബ്രാഹം വായ്പാ വിതരണ ഉദ്ഘാടനവും നിര്‍വഹിക്കും.
എ, ബി ക്ലാസുകളിലായി 7500 അംഗങ്ങളാണ് സൊസൈറ്റിലുള്ളത്. സഹകരണ സംഘം ജോയിന്റ് ഡയറക്ടര്‍ ഷാന്റി തോമസ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ ശ്രീലേഖ കെ, രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് നിഷാ രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങിണി രാജേന്ദ്രന്‍, പഞ്ചായത്തംഗം സുബീഷ് കെ പി, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ ലിജു കെ ജോസ്, വില്‍സണ്‍ സി ആര്‍, മോന്‍സി ജേക്കബ്, രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളി വികാരി ഫാ. മാത്യു കരോട്ടുകൊച്ചറക്കല്‍, രാജാക്കാട് എന്‍എസ്എസ് കരയോഗം പ്രസിഡന്റ് മുരളീധരന്‍ നായര്‍, രാജാക്കാട് എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് എം ബി ശ്രീകുമാര്‍, മമ്മട്ടിക്കാനം മുഹ്യദിന്‍ ജുമാ മസ്ജിദ് ഉസ്താദ് മന്‍സൂര്‍ ബാത്ത്ക്കവി, മര്‍ച്ചന്‍്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി എസ് ബിജു, എന്‍ആര്‍സിറ്റി എസ്എന്‍വി എച്ച്എസ്എസ് മാനേജര്‍ ജയിന്‍ കെ പി , ടീച്ചേഴ്സ് സൊസൈറ്റി വൈസ് പ്രസിഡന്റ് ഷേര്‍ളി കെ പോള്‍, സെക്രട്ടറി എബ്രാഹം ഡൊമിനിക് തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം വി ജോര്‍ജുകുട്ടി, ദീപു ജേക്കബ്, ഷേര്‍ളി കെ പോള്‍, എബ്രഹാം ഡൊമിനിക്, ഹണിമോള്‍ സെബാസ്റ്റിയന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






