സ്വം-ഇടുക്കിയുടെ ജില്ലാഘടകം ഉദ്ഘാടനം ചെയ്തു
സ്വം-ഇടുക്കിയുടെ ജില്ലാഘടകം ഉദ്ഘാടനം ചെയ്തു

ഇടുക്കി: സ്വം-ഇടുക്കിയുടെ ജില്ലാഘടക രൂപീകരണവും ഉദ്ഘാടനവും നടന്നു. സംസ്ഥാന പ്രസിഡന്റ് മോഹന്‍ കുമാര്‍ ജി ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാര്‍ സാമൂഹ്യക്ഷേമ, സാമൂഹികനീതി, വനിത ശിശു വികസന വകുപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ സംഘടനയാണ് സ്വം. അംഗങ്ങളുടെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളും സാമൂഹിക പ്രവര്‍ത്തനവുമാണ് സംഘടനയുടെ ലക്ഷ്യം. എം എം മോഹന്‍ദാസ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വാസുദേവന്‍ തിരുമേനി, ട്രഷറര്‍ പ്രതാപ ചന്ദ്രന്‍, എന്‍ കെ മോഹനന്‍, എസ് ആര്‍ പുഷ്പരാജന്‍, സോജന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു. സ്വം -ജില്ലാ പ്രസിഡന്റായി എന്‍ കെ മോഹനന്‍, സെക്രട്ടറിയായി പി കെ രമ, ട്രഷററായി എം എം മോഹന്‍ദാസ് എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?






