ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ കിടത്തിച്ചികിത്സ തുടങ്ങി

ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ കിടത്തിച്ചികിത്സ തുടങ്ങി

Mar 11, 2026 - 13:22
 0
ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ കിടത്തിച്ചികിത്സ തുടങ്ങി
This is the title of the web page

ഇടുക്കി: ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ കിടത്തിച്ചികിത്സ വിഭാഗം എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്തു. സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രിയായി മാറാനുള്ള സാഹചര്യം ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജിനുണ്ടെന്നും കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഔഷധ സസ്യങ്ങള്‍ പരിപാലിക്കുന്നതിനും സ്ഥലസൗകര്യമുണ്ടെന്നും എംഎല്‍എ പറഞ്ഞു. 50 കിടക്കകളോടെയാണ് കിടത്തിച്ചികിത്സ ആരംഭിക്കുന്നത്. ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ളവ ഒരുക്കുന്നതിനുള്ള നടപടിയും തുടങ്ങി.
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടി ഡി ശ്രീകുമാര്‍ അധ്യക്ഷനായി. ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് നാഗജ്യോതി ഭാസ്‌കര്‍, ഡോ. പി വൈ അന്‍സാരി, പരമേശ്വരി ആര്‍, ഡോ. ശ്രീ ദര്‍ശന്‍ കെ എസ്, മണികണ്ഠന്‍ കെ വി, തിലോത്തമ സോമന്‍, വി എന്‍ മോഹനന്‍, എന്‍ പി സുനില്‍കുമാര്‍, കെ കെ സജികുമാര്‍, ഡോ ജയന്‍ ഡി, ഡോ സുനില്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു.
ഉടുമ്പഞ്ചോല മാട്ടുത്താവളത്ത് 21 ഏക്കര്‍ ഭൂമിയാണ് മെഡിക്കല്‍ കോളേജിനായി വിട്ടുനല്‍കിയത്. ഇടുക്കി പാക്കേജില്‍ അനുവദിച്ച 10 കോടി രൂപ ഉപയോഗിച്ച് ഒപി ബ്ലോക്കിന്റെ നിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടിയും തുടങ.ങി. നിലവില്‍ പഞ്ചായത്ത് വിട്ടുനല്‍കിയ കെട്ടിടത്തിലാണ് ഒപി ബ്ലോക്ക് പ്രവര്‍ത്തിക്കുന്നത്. 25 പുതിയ തസ്തികകളില്‍ നിയമനം നടത്തുകയും അടിസ്ഥാന സൗകര്യ വികസനത്തിന് രണ്ട് കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow