നവീകരിച്ച കട്ടപ്പന കൃഷ്ണന്‍കുടി അങ്കണവാടി തുറന്നു
നവീകരിച്ച കട്ടപ്പന കൃഷ്ണന്‍കുടി അങ്കണവാടി തുറന്നു
ഇടുക്കി: നവീകരിച്ച കട്ടപ്പന കൃഷ്ണന്‍കുടി അങ്കണവാടി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനംചെയ്തു. കട്ടപ്പന നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അനുവദിച്ച 11 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്. സംരക്ഷണഭിത്തിക്ക് 5 ലക്ഷവും അനുവദിച്ചിരുന്നു. അങ്കണവാടിക്ക് സ്ഥലം വിട്ടുനല്‍കിയ പടവില്‍ കുര്യാച്ചന്‍, നഗരസഭ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, കോണ്‍ട്രാക്ടര്‍, കൗണ്‍സിലര്‍ എന്നിവരെ നഗരസഭ മുന്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അനുമോദിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ടോമി അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, ജൂലി റോയി, സിബി പാറപ്പായി, ഐബിമോള്‍ രാജന്‍, ജോണി കുളംപള്ളി, ജോയി ആനിത്തോട്ടം, സിജു ചക്കുംമൂട്ടില്‍, അങ്കണവാടി വര്‍ക്കര്‍ ലിസി സാബു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?