കട്ടപ്പന നഗരസഭ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യാപാര വ്യവസായി സമിതി
കട്ടപ്പന നഗരസഭ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യാപാര വ്യവസായി സമിതി

ഇടുക്കി: കട്ടപ്പന നഗരസഭ വ്യാപാരികളെ ദ്രോഹിക്കുന്ന തരത്തിലുള്ള ധിക്കാര നടപടികള്‍ സ്വീകരിക്കുന്നുവെന്ന് വ്യാപാര വ്യവസായി സമിതി ജില്ലാ നേതൃത്വം. കട്ടപ്പന പുതിയ ബസ്റ്റാന്‍ഡില്‍ പുതിയ ഓട്ടോറിക്ഷ സ്റ്റാന്റ് അനുവദിച്ചതാണ് വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നത്. സ്റ്റാന്‍ഡിലേക്ക് കടന്നുവരുന്ന രണ്ട് ലിങ്ക് റോഡുകളെ ബന്ധിപ്പിക്കുന്ന ഭാഗത്താണ് പുതിയ ഓട്ടോറിക്ഷ സ്റ്റാന്റ് പ്രവര്‍ത്തിക്കുന്നത്. നഗരസഭയില്‍ വിളിച്ചുചേര്‍ത്ത ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വെറും പ്രഹസനം മാത്രമാണ്, വ്യാപാര സ്ഥാപനങ്ങള്‍ മറയപ്പെടുന്ന രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വ്യാപാരികള്‍ക്ക് പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്, വ്യാപാരികളെ ദ്രോഹിക്കുന്ന ധിക്കാരപരമായ നടപടിയാണ് നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് വ്യാപാര വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് ആരോപിച്ചു.
ബസ് സ്റ്റാന്‍ഡില്‍ ഒരു ഓട്ടോ സ്റ്റാന്റ് നിലനില്‍ക്കെയാണ് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പുതിയ ഓട്ടോ സ്റ്റാന്‍ഡ് അനുവദിച്ചിരിക്കുന്നത്. വ്യാപാരികളെ അടക്കം അറിയിക്കാതെ കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ഇത്തരത്തിലെ നടപടികള്‍ സ്വീകരിക്കാന്‍ മാത്രമായിരുന്നുവെന്നും വ്യാപാരികള്‍ ആരോപിച്ചു. രാഷ്ട്രീ മുതലെടുപ്പിന് ശ്രമിക്കുന്ന കട്ടപ്പന നഗരസഭയിലെ ഇത്തരത്തിലെ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് വ്യാപാര വ്യവസായി സമിതി. കൂടാതെ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ അനുവദിച്ചിരിക്കുന്ന ഓട്ടോറിക്ഷ സ്റ്റാന്റ് അടിയന്തരമായി മാറ്റണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
What's Your Reaction?






