നെടുങ്കണ്ടം മുരുകന്‍ചോലയില്‍ അയല്‍വാസി അനധികൃതമായി പാറ പൊട്ടിക്കുന്നത് വീടിന് ഭീഷണിയാകുന്നതായി പരാതി
നെടുങ്കണ്ടം മുരുകന്‍ചോലയില്‍ അയല്‍വാസി അനധികൃതമായി പാറ പൊട്ടിക്കുന്നത് വീടിന് ഭീഷണിയാകുന്നതായി പരാതി

ഇടുക്കി: നെടുങ്കണ്ടം മുരുകന്‍ചോലയില്‍ അയല്‍വാസി അനധികൃതമായി പാറ പൊട്ടിക്കുന്നതിനെത്തുടര്‍ന്ന് വീടിനും, സംരക്ഷണഭിത്തിക്കും ഭീഷണി നേരിടുന്നതായി പരാതി. പുത്തന്‍വീട്ടില്‍ മാരിച്ചാമിയും ഭാര്യ അരുള്‍ ജ്യോതിയുമാണ് പരാതിയുമായി രംഗത്ത് വന്നത്. പാറ പൊട്ടിയ്ക്കുന്നത് സംബന്ധിച്ച് പൊലീസിനും റവന്യൂ അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
നിയമപരമായ അനുമതി വാങ്ങാതെയും തന്റെ നിരാക്ഷേപപത്രം വാങ്ങാതെയുമാണ് അയല്‍വാസി പാറപൊട്ടിക്കുന്നതെന്ന് മാരിച്ചാമി പറഞ്ഞു. തുടര്‍ച്ചയായി പാറ പൊട്ടിക്കുകയും ഇതിനായി മണ്ണ് നീക്കം ചെയ്യുകയും ചെയ്തതോടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുപോയിരുന്നു. പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ വന്നതിനെത്തുടര്‍ന്ന് ഒരുലക്ഷം രൂപയോളം മുടക്കി മാരിച്ചാമി മതില്‍ക്കെട്ട് പുനര്‍ നിര്‍മിച്ചു. ഇതിനിടെ ഈ മാസം ആദ്യം അയല്‍വാസി വീണ്ടും മതിലിനോട് ചേര്‍ന്ന് പാറപൊട്ടിക്കാന്‍ ആരംഭിച്ചു.
പൊലീസിലും വില്ലേജിലും പരാതി നല്‍കിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ഇവര്‍ പറഞ്ഞു. പാറ പൊട്ടിക്കുന്നത് ചോദ്യം ചെയ്താല്‍ അസഭ്യവര്‍ഷം പതിവാണെന്നും ഈ കുടുംബം പറഞ്ഞു. തങ്ങള്‍ക്ക് അധികാരികളില്‍ നീതി ലഭിക്കണമെന്നാണ് നിര്‍ദ്ധനരായ ഈ കുടുംബത്തിന്റെ ആവശ്യം.
What's Your Reaction?






