നെടുങ്കണ്ടം സ്റ്റേഡിയത്തില്‍ ജില്ലാ അത്ലറ്റിക് മീറ്റ്: എന്‍ആര്‍ സിറ്റി എസ്എന്‍വി ജേതാക്കള്‍

നെടുങ്കണ്ടം സ്റ്റേഡിയത്തില്‍ ജില്ലാ അത്ലറ്റിക് മീറ്റ്: എന്‍ആര്‍ സിറ്റി എസ്എന്‍വി ജേതാക്കള്‍

Jul 11, 2023 - 17:14
Jul 11, 2024 - 17:24
 0
നെടുങ്കണ്ടം സ്റ്റേഡിയത്തില്‍ ജില്ലാ അത്ലറ്റിക് മീറ്റ്: എന്‍ആര്‍ സിറ്റി എസ്എന്‍വി ജേതാക്കള്‍
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം ഹൈ ആള്‍റ്റിട്യൂട് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ല സബ് ജൂനിയര്‍, ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ 357 പോയിന്റുമായി എന്‍ആര്‍ സിറ്റി എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. തൂക്കുപാലം വിജയമാതാ പബ്ലിക് സ്‌കൂള്‍ 130 പോയിന്റുമായി രണ്ടാം സ്ഥാനവും കാല്‍വരിമൗണ്ട് കാര്‍മല്‍ സ്‌പോര്‍ട്‌സ് ക്ലബ് 82 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ജയകുമാര്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി എന്‍ വിജയന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി എം ജോണ്‍, നെടുങ്കണ്ടം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സഹദേവന്‍ എന്നിവര്‍ സമ്മാനദാനം നടത്തി.

 

What's Your Reaction?

like

dislike

love

funny

angry

sad

wow