ഏഴുവയസുകാരന് തിമിര ശസ്ത്രക്രിയ അനിവാര്യം: സുമനസുകളുടെ സഹായം തേടി നിര്‍ധന കുടുംബം
ഏഴുവയസുകാരന് തിമിര ശസ്ത്രക്രിയ അനിവാര്യം: സുമനസുകളുടെ സഹായം തേടി നിര്‍ധന കുടുംബം

ഇടുക്കി: തിമിരരോഗ ബാധിതനായ മകന്റെ കാഴ്ചശക്തി തിരിച്ചുകിട്ടാനായി ശസ്ത്രക്രിയ നടത്താന്‍ സുമനസുകളുടെ കാരുണ്യം തേടി നിര്‍ധന കുടുംബം. നെടുങ്കണ്ടം മുണ്ടിയെരുമയില്‍ വാടകയ്ക്ക് താമസിക്കുന്ന വിപിന്‍- ആര്യ ദമ്പതികളുടെ മകന്‍ ലിബിനാ(7) ണ് 11ന് ശാസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. എന്നാല്‍ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വിപിന്റെയും ആര്യയുടെയും 2 മക്കളും ജനിച്ചപ്പോള്‍ കാഴ്ചയുണ്ടായിരുന്നില്ല. സുമനസുകളുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തിയാണ് ഭാഗികമായെങ്കിലും കാഴ്ചശക്തി തിരിച്ചുകിട്ടിയത്. എന്നാല്‍ പ്ലസ് 12 ഇനത്തില്‍പ്പെട്ട കണ്ണട ഉപയോഗിച്ചിട്ടും ലിബിന്റെ കാഴ്ച കുറഞ്ഞുവരികയാണ്.
എറണാകുളം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുന്നത്. ലെന്‍സിന് മാത്രം 60,000 രൂപയാകും. ആശുപത്രി ചെലവ്, മരുന്ന്, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകളും. ആകെയുള്ള സമ്പാദ്യം മുഴുവന്‍ ചെലവഴിച്ചാണ് ഇതുവരെ ചികിത്സിച്ചത്. ഇതോടെ കുടുംബം സാമ്പത്തികമായി തകര്‍ന്ന നിലയിലാണ്. അക്കൗണ്ട് നമ്പര്‍: 42277498268. ഐഎഫ്എസ് കോഡ്: എസ്ബിഐഎന്‍0007621. ഫോണ്‍: 9562120374.
What's Your Reaction?






