പെന്‍ഷന്‍: റോഡില്‍ കസേരയിട്ടിരുന്ന് 90കാരിയുടെ പ്രതിഷേധം
പെന്‍ഷന്‍: റോഡില്‍ കസേരയിട്ടിരുന്ന് 90കാരിയുടെ പ്രതിഷേധം

ഇടുക്കി: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് വണ്ടിപ്പെരിയാര്‍ കറുപ്പുപാലത്ത് 90 വയസുകാരി വഴിതടഞ്ഞ് പ്രതിഷേധിച്ചു. കറുപ്പുപാലം സ്വദേശി പൊന്നമ്മയാണ് റോഡില്‍ കസേരയിട്ട് ഇരുന്ന് സമരം ചെയ്തത്. 5 മാസമായി പെന്‍ഷന്‍ മുടങ്ങിയതോടെ അയല്‍വാസികളാണ് ഭക്ഷ്യസാധനങ്ങളും മരുന്നും വാങ്ങി നല്‍കുന്നതെന്ന് ഇവര്‍ പറയുന്നു. കൂലിപ്പണിക്കാരനായ മകന്‍ മായന് ആഴ്ചകളായി ജോലിയില്ല. വീട്ടിലെത്തി മസ്റ്ററിങ് നടത്തിയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതാണ് പൊന്നമ്മയുടെ പെന്‍ഷന്‍ മുടങ്ങാന്‍ കാരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പൊന്നമ്മയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഒരുമാസത്തെ പെന്‍ഷന്‍ തുകയും ഭക്ഷ്യക്കിറ്റും കൈമാറി.
What's Your Reaction?






