ഇരട്ടയാറില്‍ അധ്യാപകരുടെ യാത്രയയപ്പും സൗഹൃദസംഗമവും
ഇരട്ടയാറില്‍ അധ്യാപകരുടെ യാത്രയയപ്പും സൗഹൃദസംഗമവും

ഇടുക്കി: സേവനത്തില്‍ നിന്ന് വിരമിക്കുന്ന ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലഫ്. ഡോ. റെജി ജോസഫ്, അധ്യാപിക സൂസമ്മ ജോസഫ് എന്നിവരുടെ യാത്രയയപ്പിനോടനുബന്ധിച്ച് സൗഹൃദ സംഗമം നടത്തി. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപതാ വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ അധ്യാപകര്‍ക്ക് ഉപഹാരം നല്‍കി. ഇരുവരുടെയും കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധിപേര്‍ സംഗമത്തില്‍ പങ്കെടുത്തു.സഹപ്രവര്‍ത്തകരായ അധ്യാപകര്‍ ചേര്‍ന്ന് മംഗളഗാനം ആലപിച്ചു. ഫാ. ജെയിംസ് പാലക്കാമറ്റം, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ കാരയ്ക്കാട്ട്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ജോസുകുട്ടി കണ്ണമുണ്ടയില്‍, പഞ്ചായത്ത് അംഗങ്ങളായ ജിന്‍സണ്‍ വര്‍ക്കി, റെജി ഇലിപ്പുലിക്കാട്ട്, ഹെഡ്മാസ്റ്റര്‍ ജോര്‍ജുകുട്ടി എം വി, സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജിതിന്‍ പാറക്കല്‍, ഫാ. അമല്‍ ഞാവള്ളിക്കുന്നേല്‍, പിടിഎ പ്രസിഡന്റ് ബിജു അറയ്ക്കല്‍, ബിജു അഗസ്റ്റിന്‍, സിസ്റ്റര്‍ സെലിന്‍ സെബാസ്റ്റ്യന്‍, സെലിനമ്മ ഇ.കെ. തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






