ലഹരി വിരുദ്ധ ദിനാചരണം: ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ നടത്തി 

ലഹരി വിരുദ്ധ ദിനാചരണം: ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ നടത്തി 

Jul 9, 2026 - 18:08
 0
ലഹരി വിരുദ്ധ ദിനാചരണം: ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ നടത്തി 
This is the title of the web page

ഇടുക്കി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി വിമുക്തി മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ നടത്തി. റോയി കെ. പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച റാലി നഗരസഭ മൈതാനത്ത് സമാപിച്ചു. സമൂഹത്തിന്റെ സമസ്ത മേഖലകളിലും വ്യാപരിക്കുന്ന വിപത്തായി മാറിയിട്ടുളള മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചുകൊണ്ട് വരിക, നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. യോഗത്തില്‍ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് മൊമന്റോയും ക്യാഷ് പ്രൈസും നല്‍കി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പ്രിന്‍സ് ബാബു ലഹരിവിരുദ്ധ സന്ദേശം നല്‍കി. പ്രിവന്റീവ് ഓഫീസര്‍ ഡെനിസണ്‍ ജോസഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി അധ്യക്ഷനായി. കൗണ്‍സിലര്‍ ബേബി കുര്യന്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജികുമാര്‍ വി ആര്‍, റേയിഞ്ച് ഇന്‍സ്‌പെക്ടര്‍ അതുല്‍ ലോനന്‍, കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി ഐസക്ക്, ബിനുമോന്‍ ജോസഫ്, ഹരികുമാര്‍ പി എസ്, ഡിജോ ദാസ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow