കേരളാ കോണ്‍ഗ്രസ് മരിയാപുരം മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി
കേരളാ കോണ്‍ഗ്രസ് മരിയാപുരം മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി

ഇടുക്കി: കേരളാ കോണ്‍ഗ്രസ് മരിയാപുരം മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി. ഇടുക്കി എസ്എന്‍ഡിപി ഹാളില്‍ ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് മുഖ്യാഥിതിയായി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കണ്‍വന്‍ഷന്‍ നടത്തിയത്. ഉന്നതാധികാര സമിതിയംഗം നോബിള്‍ ജോസഫ് മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ യോഗത്തില്‍ ആദരിച്ചു. മരിയാപുരം മണ്ഡലം പ്രസിഡന്റ് സണ്ണി പുല്‍ക്കുന്നേല്‍ അധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട്, ടോമി തൈലം മാനായില്‍, ബിന്‍സി റോബി, കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപള്ളി, ജില്ലാ കമ്മിറ്റി അംഗം ലാലു കുമ്മണിയില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിജിനി റ്റോമി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






