കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ധനസഹായം വിതരണം ചെയ്തു
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ധനസഹായം വിതരണം ചെയ്തു

ഇടുക്കി: കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളുടെ മക്കള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.കെ. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് യൂണിവേഴ്‌സിറ്റി കോളേജുകളില്‍ പഠിച്ച് ബിരുദം, മെഡിക്കല്‍ എന്‍ജിനീയറിങ് പ്രൊഫഷണല്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കാണ് സഹായം നല്‍കിയത.് ഡയക്ടര്‍ ബോഡ് അംഗം എം.വി ജോസഫ് അധ്യക്ഷനായി. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ മുഖ്യസന്ദേശം നല്‍കി. കര്‍ഷക തൊഴിലാളി ക്ഷേമനിധി ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ വിജയചന്ദ്രന്‍ എ. ആര്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ അനില്‍ അനിക്കനാട്ട്, എം.കെ. പ്രിയന്‍, ശോഭന, കര്‍ഷക തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ ,സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






