കാഞ്ഞിരപ്പള്ളി രൂപതയിലെ മികച്ച സ്‌കൂളിനുള്ള പുരസ്‌കാരം മേരികുളം സെന്റ് മേരീസിന്
കാഞ്ഞിരപ്പള്ളി രൂപതയിലെ മികച്ച സ്‌കൂളിനുള്ള പുരസ്‌കാരം മേരികുളം സെന്റ് മേരീസിന്

ഇടുക്കി: കാഞ്ഞിരപ്പള്ളി രൂപത കോര്‍പ്പറേറ്റിനുകീഴിലെ മികച്ച സ്‌കൂളിനുള്ള പുരസ്‌കാരം മേരികുളം സെന്റ് മേരീസ് സ്‌കൂളിന്. എല്‍പി, യുപി, എച്ച്എസ് വിഭാഗങ്ങളില്‍ മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു. പാഠ്യ, പാഠ്യേതര രംഗങ്ങളിലെ മികവ് പുരസ്‌കാരത്തിനായി പരിഗണിച്ചു. 1962ല്‍ സ്ഥാപിതമായ സ്‌കൂളില്‍ 500ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നു. കൂടാതെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജെആര്‍സി, റയാല്‍ മാഡ്രിഡ് ഫുട്‌ബോള്‍ ടീം, ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍, കലാകായിക രംഗങ്ങളിലെ മികച്ച നേട്ടങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കരാട്ടെ പരിശീലനം, പിടിഎയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം മികവ് പുലര്‍ത്തുന്നു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് പുരസ്‌കാരം ലഭിക്കാന്‍ ഇടയാക്കിയതെന്ന് ഹെഡ്മാസ്റ്റര്‍ ജോസഫ് മാത്യു പറഞ്ഞു.
What's Your Reaction?






