കാമാക്ഷി പഞ്ചായത്തില്‍ ഉജ്ജീവനം പദ്ധതിയില്‍ പെട്ടിക്കട നല്‍കി
കാമാക്ഷി പഞ്ചായത്തില്‍ ഉജ്ജീവനം പദ്ധതിയില്‍ പെട്ടിക്കട നല്‍കി

ഇടുക്കി: കാമാക്ഷി പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ജീവനോപാധി നല്‍കുന്ന ഉജ്ജീവനം പദ്ധതിയുടെ ഭാഗമായി നീലിവയല്‍ പാറയില്‍ ബിനോയി ജോസഫിന് പഞ്ചായത്ത് പെട്ടിക്കട നല്‍കി. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നല്‍കിയ കടയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ഷേര്‍ലി ജോസഫ് ഉദ്ഘാടനം ചെയ്തു. 50000 രൂപ ചെലവ് വരുന്ന കടയും 10000 രൂപ ധനസഹായവും ആണ് പഞ്ചായത്ത് നല്‍കുന്നത്. പഞ്ചായത്തംഗം എം ജെ ജോണ്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലിസി മാത്യു, ഉദയഗിരി സഹകരണ ബാങ്ക് പ്രസിഡന്റ് അനീഷ് കുമാര്‍ എം കെ, ബിനോയ് പുതുപ്പറമ്പില്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






