പൈനാവിൽ രണ്ട് വീടുകൾക്ക് തീയിട്ടു: വൃദ്ധയേയും പേരക്കുട്ടിയേയും പൊള്ളലേൽപ്പിച്ചത് ഒരാഴ്ച മുമ്പ്
പൈനാവിൽ രണ്ട് വീടുകൾക്ക് തീയിട്ടു: വൃദ്ധയേയും പേരക്കുട്ടിയേയും പൊള്ളലേൽപ്പിച്ചത് ഒരാഴ്ച മുമ്പ്

ഇടുക്കി: പൈനാവിൽ രണ്ട് വീടുകൾക്ക് തീയിട്ടു. കൊച്ചു മലയിൽ അന്നക്കുട്ടി, മകൻ ലിൻസ് എന്നിവരുടെ വീടുകളാണ് കത്തി നശിച്ചത്. അന്നക്കുട്ടിയുടെ വീട് പൂർണമായും, ജിൻസിന്റെ വീട് ഭാഗികമായും കത്തി നശിച്ചു. ഈ സമയം വീടുകളിൽ ആരുമില്ലായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തീ പടരുന്നത് കണ്ട് നാട്ടുകാരാണ് ഫയർഫോഴ്‌സിനേയും പൊലീസിനേയും വിവരം അറിയിച്ചത്. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.
കഴിഞ്ഞ ദിവസം അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് മകളുടെ ഭർത്താവ് സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. കുടുബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.അന്നക്കുട്ടിയും പേരക്കുട്ടിയും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇതിനിടയിലാണ് വീടിന് തീയിട്ടത്. പിന്നിൽ സന്തോഷാണെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?






