നെടുങ്കണ്ടത്ത് ഗാര്‍ഹിക പീഡന പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്
നെടുങ്കണ്ടത്ത് ഗാര്‍ഹിക പീഡന പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്

ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്ത് വിവാഹം കഴിച്ച് അയച്ച ആലപ്പുഴ സ്വദേശിനിയാണ് മൂന്നുവര്‍ഷമായി ഗാര്‍ഹിക പീഡനം നേരിടുന്നതായും ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായും സൂചിപ്പിച്ച് നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച രാത്രി ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് വീട്ടില്‍നിന്നും ഓടി അയല്‍പക്കത്ത് അഭയം പ്രാപിച്ച യുവതിയെ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത് . മൂന്നുവര്‍ഷം മുമ്പാണ് പെണ്‍കുട്ടിയെ തൂക്കുപാലം ചെരുവിള പുത്തന്‍വീട്ടില്‍ അജീഷിന് വിവാഹം കഴിച്ച് നല്‍കിയത്. യുവതിയുടെ 19 ആം വയസിലായിരുന്നു വിവാഹം. ഒരു ലക്ഷം രൂപയും 15 പവനും സ്ത്രീധനമായി നല്‍കി . എന്നാല്‍ സ്ത്രീധനം കുറഞ്ഞു പോയി എന്ന പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
പീഡനം രൂക്ഷമായപ്പോള്‍ കേസ് കൊടുക്കുകയും പൊലീസ് നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പാവുകയും വീണ്ടും തൂക്കുപാലത്തെ വീട്ടിലേക്ക് പെണ്‍കുട്ടിയെ ഭര്‍ത്താവ് കൊണ്ടുവരികയുമായിരുന്നു. പിന്നീട് വിഷം കൊടുത്ത് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ഗര്‍ഭിണിയായിരിക്കെ മര്‍ദ്ദനം മൂലം ഗര്‍ഭം അലസിയതായും പെണ്‍കുട്ടി പറയുന്നു യുവതിയുടെ പരാതിയില്‍ നെടുങ്കണ്ടം പൊലീസ് കേസെടുത്തു. ഗാര്‍ഹിക പീഡന വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
What's Your Reaction?






