ലബ്ബക്കടയില്‍ പുരയിടത്തിലേക്ക് സ്വകാര്യ വ്യക്തി മണ്ണിടിച്ചിട്ടതായി പരാതി 

ലബ്ബക്കടയില്‍ പുരയിടത്തിലേക്ക് സ്വകാര്യ വ്യക്തി മണ്ണിടിച്ചിട്ടതായി പരാതി 

Jun 16, 2024 - 18:29
 0
ലബ്ബക്കടയില്‍ പുരയിടത്തിലേക്ക് സ്വകാര്യ വ്യക്തി മണ്ണിടിച്ചിട്ടതായി പരാതി 
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ ലബക്കടയില്‍  ചേരോലിക്കല്‍ ചാക്കോച്ചന്റെ പുരയിടത്തിലേക്ക് സ്വകാര്യ വ്യക്തി മനപ്പൂര്‍വ്വം മണ്ണിടിച്ചിട്ടതായി പരാതി. പാട്ടത്തിന് എടുത്ത സ്ഥലത്ത് നിന്നുമാണ് മണ്ണിടിച്ചിട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ പാട്ടത്തിനെടുത്ത വ്യക്തിയും ചാക്കോച്ചനുമായ് സ്ഥലത്തിന്റെ അതിര് സംബന്ധിച്ച തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി അതിരിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന  വാട്ടര്‍ ടാങ്കില്‍ നിന്നും വെള്ളം മണിക്കൂറുകള്‍ തുറന്നു വിട്ടതാണ് മണ്‍തിട്ട ഇടിയാന്‍ കാരണമെന്ന് പരാതിക്കാരനായ ചേരൊലിക്കല്‍ ചാക്കോച്ചന്‍ പറയുന്നു.

വലിയ രീതിയില്‍  മണ്‍തിട്ട ഇടിഞ്ഞതിനാല്‍ ചാക്കോച്ചന്റെ വീടിനോട് ചേര്‍ന്ന ഒരു ഭാഗത്തെ സംരക്ഷണഭിത്തി അകത്തേക്ക് തള്ളിയതായും  ,മണ്ണ് മാറ്റുന്നതിനെ സംബന്ധിച്ച്   സംസാരിച്ചപ്പോള്‍ മണ്ണ് മാറ്റാന്‍  തയ്യാറാകുന്നില്ല എന്ന്  സ്ഥലം പാട്ടത്തിന് എടുത്ത വ്യക്തി പറഞ്ഞതായി ചാക്കോച്ചന്‍ പറയുന്നു. എന്നാല്‍ ഒരു ദിവസം മുഴുവന്‍ വെള്ളം തുറന്നു  വിട്ടതിന് തെളിവുകള്‍ ഉണ്ടെന്നും ഇത് സംബന്ധിച്ച് കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും ചാക്കോച്ചന്‍ പറഞ്ഞു

What's Your Reaction?

like

dislike

love

funny

angry

sad

wow