ഈട്ടിത്തോപ്പ് ഗവ. ഹോമിയോ ഡിസ്പെന്‍സറി മാറ്റിയ നടപടി: ഇരട്ടയാര്‍ പഞ്ചായത്ത് കേരളോത്സവം ബഹിഷ്‌കരിക്കാന്‍ വൈഎംഎ പബ്ലിക് ലൈബ്രറി: കഴിഞ്ഞവര്‍ഷത്തെ ട്രോഫികള്‍ തിരിച്ചേല്‍പ്പിച്ചു

ഈട്ടിത്തോപ്പ് ഗവ. ഹോമിയോ ഡിസ്പെന്‍സറി മാറ്റിയ നടപടി: ഇരട്ടയാര്‍ പഞ്ചായത്ത് കേരളോത്സവം ബഹിഷ്‌കരിക്കാന്‍ വൈഎംഎ പബ്ലിക് ലൈബ്രറി: കഴിഞ്ഞവര്‍ഷത്തെ ട്രോഫികള്‍ തിരിച്ചേല്‍പ്പിച്ചു

Nov 6, 2026 - 14:34
 0
ഈട്ടിത്തോപ്പ് ഗവ. ഹോമിയോ ഡിസ്പെന്‍സറി മാറ്റിയ നടപടി: ഇരട്ടയാര്‍ പഞ്ചായത്ത് കേരളോത്സവം ബഹിഷ്‌കരിക്കാന്‍ വൈഎംഎ പബ്ലിക് ലൈബ്രറി: കഴിഞ്ഞവര്‍ഷത്തെ ട്രോഫികള്‍ തിരിച്ചേല്‍പ്പിച്ചു
This is the title of the web page

ഇടുക്കി: ഈട്ടിത്തോപ്പില്‍നിന്ന് ഗവ. ഹോമിയോ ഡിസ്പെന്‍സറി മാറ്റിയ ഇരട്ടയാര്‍ പഞ്ചായത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരളോത്സവം ബഹിഷ്‌കരിക്കാന്‍ ഇരട്ടയാര്‍ വൈഎംഎ പബ്ലിക് ലൈബ്രറിയും മറ്റ് ക്ലബ്ബുകളും യുവജന സംഘടനകളും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം മത്സരങ്ങളില്‍ വിജയിച്ചതിന് ക്ലബ്ബിന് ലഭിച്ച ട്രോഫികള്‍ പഞ്ചായത്തില്‍ തിരിച്ചേല്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഭാരവാഹികള്‍ ഓഫീസിലെത്തി സെക്രട്ടറിക്ക് ട്രോഫികള്‍ കൈമാറി.
40 വര്‍ഷത്തിലേറെയായി ഈട്ടിത്തോപ്പില്‍ പ്രവര്‍ത്തിച്ചുവന്ന ഡിസ്പെന്‍സറി യാതൊരു മുന്നറിയിപ്പുമില്ലാതെ മാറ്റിയത് പ്രതിഷേധാര്‍ഹമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. നാട്ടുകാര്‍ തുടര്‍ച്ചയായി സമരങ്ങള്‍ നടത്തിയിട്ടും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ ഭരണസമിതി തയാറായിട്ടില്ല. നാട്ടുകാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കേരളോത്സവം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്നും ലൈബ്രറി പ്രസിഡന്റ് സജിന്‍ ശിവന്‍കുട്ടി, സെക്രട്ടറി ശ്രീജിത്ത് രാജേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. ജോയിന്റ് സെക്രട്ടറി വിനീഷ് വിനോദ്, നിക്സണ്‍ ജോസഫ്, റോണി ജോസഫ്, അനൂപ് ജോസഫ്, രാജു സോമന്‍, സന്ദു ബിനു എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow