അണക്കര പ്രതീക്ഷാനികേതന്‍ വിദ്യാര്‍ഥികള്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ചു

അണക്കര പ്രതീക്ഷാനികേതന്‍ വിദ്യാര്‍ഥികള്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ചു

Nov 6, 2026 - 12:00
 0
അണക്കര പ്രതീക്ഷാനികേതന്‍ വിദ്യാര്‍ഥികള്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ചു
This is the title of the web page

ഇടുക്കി: അണക്കര പ്രതീക്ഷാനികേതന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മ വിനോദയാത്ര സംഘടിപ്പിച്ചു. ചെല്ലാര്‍കോവില്‍ ഇക്കോ ടൂറിസം ബട്ടര്‍ഫ്‌ളൈ പാര്‍ക്കിലേക്ക് നടത്തിയ യാത്ര ഏറെ ഹൃദ്യമായി. വിദ്യാര്‍ഥികള്‍ ആടിയും പാടിയും മധുരം കഴിച്ചും ഓരോ നിമിഷവും അവിസ്മരണീയമാക്കി. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി ഉദ്ഘാടനംചെയ്തു. 30ലേറെ വിദ്യാര്‍ഥികളും അധ്യാപകരായ സിസ്റ്റര്‍മാരും സാമൂഹിക സംഘടന പ്രവര്‍ത്തകരും പങ്കെടുത്തു. പഞ്ചായത്തംഗം അശ്വതി കെ എ, സ്‌നേഹക്കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍, യുഎല്‍ഒ ചെയര്‍മാന്‍ ശശീന്ദ്രബാബു, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റാണി മരിയ എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow