അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ കട്ടപ്പനയില്‍ യോഗംചേര്‍ന്നു

അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ കട്ടപ്പനയില്‍ യോഗംചേര്‍ന്നു

Feb 8, 2026 - 16:13
 0
അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ കട്ടപ്പനയില്‍ യോഗംചേര്‍ന്നു
This is the title of the web page

ഇടുക്കി: അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ ജില്ലാ കമ്മിറ്റി ജനറല്‍ ബോഡി യോഗവും വനിതാ, യൂത്ത് വിങ് തെരഞ്ഞെടുപ്പും നടന്നു. സംസ്ഥാന പ്രസിഡന്റ് സുനില്‍ ടി രാജ് ഉദ്ഘാടനം ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ സഭയെ സഹായിക്കുന്ന മുന്നണികള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാനും യൂത്ത് വിങ്, മഹിളാ വിങ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും തീതുമാനിച്ചു. വിദ്യാഭ്യാസ ആനുകൂല്യങ്ങളിലും സര്‍ക്കാര്‍ നിയമനത്തിലുമുള്ള അവഗണന, സമൂഹത്തില്‍നിന്ന് നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. ജില്ലാ പ്രസിഡന്റ് രാജീവ് രാജു അധ്യക്ഷനായി. വനിതാസംഘം സംസ്ഥാന പ്രസിഡന്റ് ലിജിമോള്‍ ഡി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി എസ് ശശി, തങ്കമ്മ രാജു, രാജമ്മ ജയന്‍, ബിന്ദു രാജു, കെ കെ കുഞ്ഞുമോന്‍, സതീഷ് കോഴിമല, രാജന്‍ കോട്ടക്കുഴി എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow