കാഞ്ചിയാർ പള്ളിക്കവലയിൽ മരം വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞുവീണു
കാഞ്ചിയാർ പള്ളിക്കവലയിൽ മരം വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞുവീണു

ഇടുക്കി : കാഞ്ചിയാർ പള്ളിക്കവലയിൽ മരം വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞുവീണു. തിങ്കളാഴ്ച്ച രാത്രിയിൽ മരം കടപുഴകി വീണ് ഇതേ സ്ഥലത്ത് ഗതാഗതം തടസപ്പെട്ടിരുന്നു . ചൊവ്വാഴ്ച്ച പുലർച്ചയോടെയാണ് വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മരം ഒടിഞ്ഞുവീണത്. മഴ ശക്തമായതോടെ ഏതു നിമിഷവും ഇവിടെ മരങ്ങൾ ഒടിഞ്ഞു വീഴാനും കടപുഴകി വീഴാനുമുള്ള സാധ്യതയുണ്ട് . നിരവധി വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ വനം വകുപ്പിനേ അറിയിച്ചിട്ടും നടപടി സ്വീകരിച്ചിട്ടില്ല എന്നും പ്രദേശവാസികൾ പറയുന്നു . അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നാണ്
പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






