ഉടുമ്പൻചോലയിൽ വീടിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്ക്
ഉടുമ്പൻചോലയിൽ വീടിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്ക്

ഇടുക്കി: ഉടുമ്പന്‍ചോല മണത്തോട്ടില്‍ മരം വീണ് വീട് ഭാഗീകമായി തകര്‍ന്നു. മണതോട് സ്വദേശി സുരേഷിന്റെ വീടാണ് തകര്‍ന്നത്. ഷീറ്റ് തകര്‍ന്ന് ദേഹത്തേക്ക് പതിച്ച് സുരേഷിന്റെ ഭാര്യ മഹാലക്ഷ്മിക്ക് പരിക്കേറ്റു. തിങ്കള്‍ രാത്രിയിലാണ് സംഭവം. വീടിന് സമീപത്തുനിന്ന വലിയ മരത്തിന്റെ ശിഖിരം ഒടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. മഹാലക്ഷ്മിയും കുട്ടികളും മാത്രമാണ് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് കുട്ടികള്‍ കട്ടിലിന് അടിയില്‍ കയറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഈ മേഖലയിലൂടെ കടന്ന് പോകുന്ന വൈദ്യുതി ലൈന് മുകളിലേക്കും മരം പതിച്ചു. വീട്ടുകാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. തുക്കുപാലം അന്‍പതെക്കറിലും മരം വീണ് വീടിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു.
What's Your Reaction?






