കരുണാപുരം പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ആരോപണവുമായി ഭരണസമിതി
കരുണാപുരം പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ആരോപണവുമായി ഭരണസമിതി

ഇടുക്കി: കരുണാപുരം പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് സെക്രട്ടറി തടസം സൃഷ്ടിയ്ക്കുന്നുവെന്ന ആരോപണവുമായി ഭരണസമിതി രംഗത്ത്. സെക്രട്ടറി അവധി എടുക്കുമ്പോള്‍ പകരം ചുമതല മറ്റുജീവനക്കാരെ ഏല്‍പ്പിക്കാറില്ല. ഇതോടെ അവശ്യ സര്‍ട്ടിഫിക്കേറ്റുകള്‍ക്കായി പോലും നാട്ടുകാര്‍ ആഴ്ചകളോളം കയറി ഇറങ്ങേണ്ട സാഹചര്യമാണ് ഉള്ളത്. ദൈനംദിന കാര്യങ്ങള്‍ സെക്രട്ടറി കൃത്യമായി ചെയ്യാത്തതിനാല്‍ വികസന ഫണ്ടുകളും നഷ്ടപ്പെടുന്നതായി പ്രസിഡന്റ് ശോഭനാമ്മ ഗോപിനാഥന്‍ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കിടെ നിരവധി വികസന ഫണ്ടുകള്‍ നഷ്ടമായി. അതുകൊണ്ടുതന്നെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപിയ്ക്കാനാവുന്നില്ലെന്നും ആരോപണം ഉണ്ട്. സെക്രട്ടറി കൃത്യ നിര്‍വഹണത്തില്‍ പതിവായി വീഴ്ച വരുത്തുന്നതിനെ തുടര്‍ന്ന് അംഗങ്ങള്‍ സെക്രട്ടറിയെ ഉപരോധിച്ചു. എന്നാല്‍ എന്നാല്‍ സാങ്കേതിക തകരാര്‍ മൂലമുള്ള തടസം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് സെക്രട്ടറിയുടെ വിശദീകരണം
What's Your Reaction?






