രാജകുമാരിയില്‍ ജനവാസ മേഖലയില്‍ ശുചിമുറി മാലിന്യം തള്ളി
രാജകുമാരിയില്‍ ജനവാസ മേഖലയില്‍ ശുചിമുറി മാലിന്യം തള്ളി

ഇടുക്കി: രാജകുമാരി കുരുവിളാസിറ്റിയില്‍ ജനവാസ മേഖലയില്‍ ശുചിമുറി മാലിന്യം തള്ളി. പ്രദേശവാസികളായ കല്ലിങ്കല്‍ ശാന്ത, സജീവന്‍ എന്നിവരുടെ കൃഷിയിടത്തിലേക്കാണ് മാലിന്യം തള്ളിയത്. സമീപത്തെ മൂന്ന് കുടിവെള്ള സ്രോതസിലേയ്ക്കും മാലിന്യം കലര്‍ന്നിട്ടുണ്ട്. പ്രദേശത്തും കുടിവെള്ളത്തിനും ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് മാലിന്യം കണ്ടെത്തിയത്. നിലവില്‍ പത്തോളം കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങിയ അവസ്ഥയാണ്. സംഭവത്തില്‍ രാജാക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി സി ടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
What's Your Reaction?






