യുഡിഎഫ് കാഞ്ചിയാര്‍ മേഖല സമ്മേളനം
യുഡിഎഫ് കാഞ്ചിയാര്‍ മേഖല സമ്മേളനം

ഇടുക്കി: യുഡിഎഫ് കാഞ്ചിയാര്‍ മേഖല സമ്മേളനം എഐസിസി അംഗം ഇ. എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദിയുടെ 10 വര്‍ഷത്തെ ഭരണം കൊണ്ട് രാജ്യത്തെ ഭിന്നിപ്പിക്കാന്‍ മാത്രമാണ് കഴിഞ്ഞത്, രാജ്യത്തെ പിന്നോട്ടടിക്കുന്ന സമീപനമാണ് നടത്തുന്നത്. അതിനാല്‍ നരേന്ദ്ര മോദി വേണമോയെന്ന് തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണിതെന്നും ഇ എം ആഗസ്തി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.
യോഗത്തില്‍ കാഞ്ചിയാര്‍ മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ് പടവില്‍, യു ഡി എഫ് നേതാക്കളായ മനോജ് മുരളി, തോമസ് മൈക്കിള്‍, ജോമോന്‍ തെക്കേല്‍ ,സിബി മാളവന, ജോയി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






