കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി
കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി

ഇടുക്കി: കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി വി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദേവികുളം,അടിമാലി, ഇടുക്കി കട്ടപ്പന, നെടുങ്കണ്ടം, പീരുമേട,് തൊടുപുഴ യൂണിറ്റ് സമ്മേളനങ്ങള്‍ക്കുശേഷമാണ് ജില്ലാ സമ്മേളനം നടന്നത്. മിതവും ന്യായവുമായ ആനുകൂല്യങ്ങള്‍ അനുവദിച്ചുകിട്ടുന്നതിനും നിലവിലുള്ളവ സംരക്ഷിക്കുന്നതിനും വര്‍ധനവ് വരുത്തുന്നതിനും ഈ ഫയലിങ് ഈ പെയ്‌മെന്റ് നടപടികളില്‍ തൊഴില്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കി നീതി ന്യായ വ്യവസ്ഥയുടെ ഭാഗമായ അഡ്വക്കേറ്റ് ക്ലാര്‍ക്ക് മാരുടെ തൊഴില്‍ സ്ഥിരത കൈവരിക്കുന്നതിനുമായചര്‍ച്ചകള്‍ നടന്നു. അധികാര കേന്ദ്രങ്ങളില്‍ സംസ്ഥാന കമ്മിറ്റി സമര്‍പ്പിച്ചിട്ടുള്ള നിവേദനങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും കാലതാമസം കൂടാതെ പരിഹാരം കാണുന്നതിന് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായി യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ സമ്മേളനം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീകുമാര്‍ അധ്യക്ഷനായി. അഡ്വ. കെ ജെ മുഖ്യപ്രഭാഷണം നടത്തി. ഷാജി കെ കുര്യന്‍ മുഖ്യാതിഥിയായിരുന്നു. അജയകുമാര്‍ വിജയന്‍, കെ ശിവപ്രസാദ,് സുധീര്‍ ബാബു, എസ് സതീഷ,് കൃഷ്ണന്‍കുട്ടി നായര്‍, എം സി ശശി, റെജേഷ് കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






