ഇടുക്കി: കട്ടപ്പനയില്‍ നെസ്റ്റ് റെസിഡന്‍സ് അസോസിയേഷന്‍ ഉദ്ഘാടനവും മെമ്പര്‍ഷിപ്പ് വിതരണവും നടന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. അയല്‍പക്ക ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിനും അംഗങ്ങളുടെ ഉല്ലാസത്തിനും വിനോദത്തിനും ക്ഷേമത്തിനുമായി രൂപീകരിച്ചതാണ് നെസ്റ്റ് റെസിഡന്‍സ് അസോസിയേഷന്‍. ഗാര്‍ഡനിങ് പ്രോജക്റ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി നിര്‍വഹിച്ചു. ചടങ്ങില്‍ വിപിന്‍ വിജയന്‍ അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍മാരായ ഷാജി കൂത്തോടി, സാമേജ് ജോര്‍ജ്, രജിത രമേശ്, ഫാ. വര്‍ഗീസ് തണ്ണിപ്പാറ, ജോബി എം ജേക്കബ്, ബൈജു വി എസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അംഗത്വ വിതരണവും കുടുംബസംഗമവും കലാപരിപാടികളും നടന്നു.