സംയുക്ത ട്രേഡ് യൂണിയന്‍ മാര്‍ച്ചും ഉപരോധവും കട്ടപ്പനയില്‍
സംയുക്ത ട്രേഡ് യൂണിയന്‍ മാര്‍ച്ചും ഉപരോധവും കട്ടപ്പനയില്‍

ഇടുക്കി: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കല്‍ മാര്‍ച്ചും ഉപരോധവും നടത്തി. പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി എസ് രാജന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ കോ- ഓര്‍ഡിനേറ്റര്‍ എം സി ബിജു അധ്യക്ഷനായി. സിഐടിയു ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, നേതാക്കളായ എന്‍ കെ പ്രിയന്‍, വി ആര്‍ ശശി, ടോമി ജോര്‍ജ്, രാജന്‍കുട്ടി മുതുകുളം, സി ആര്‍ മുരളി, കെ എന്‍ വിനീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






